Saturday, November 23, 2024

വളർത്തു മൽസ്യം ചത്ത മനോവിഷമത്തിൽ 13 കാരൻ തൂങ്ങി മരിച്ചു

ചങ്ങരംകുളം: വളർത്തു മൽസ്യം ചത്ത മനോവിഷമത്തിൽ 13 കാരൻ തൂങ്ങി മരിച്ചു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം വെള്ളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ എട്ട്
മണിയോടെയാണ് സംഭവം. ഏഴര മണിയോടെ പ്രാവിന് തീറ്റ കൊടുക്കാനായി പോയ റോഷനെ ഏറെ സമയം കഴിഞ്ഞ് കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുകളിൽ പോയി നോക്കിയപ്പോഴാണ് വാർപ്പിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ റോഷനെ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മൽസ്യം കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച റോഷൻ. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments