Saturday, April 12, 2025

ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണ് മരിച്ചു

മതിലകം: പുന്നക്കബസാറിൽ ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണ് മരിച്ചു. മതിലകം ജാറത്തിനടുത്ത് മുള്ളച്ചാംവീട്ടിൽ ഹംസയുടെ മകൻ കബീർ ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പുന്നക്കബസാർ ആക്ടസിന്റെ വാർഷികത്തിന്റെ ഭാഗമായി റാക് ഓഡിറ്റോറിയത്തിൽ നടത്തിയ ഗാനമേളക്കിടെയാണ് സംഭവം. പാട്ട് പാടിയ ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments