Thursday, April 3, 2025

എഫ്.എം.ജി.ഇ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ പട്ടിക്കര സ്വദേശി മുഹമ്മദ്‌ ഖാസിമിനെ ഐ.എൻ.ടി.യു.സി അനുമോദിച്ചു

കുന്നംകുളം: ഉക്രെയ്‌നിലെ കാർഗീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.ബി.എസ് നേടി ഇന്ത്യാ ഗവൺമെന്റിന്റെ എഫ്.എം.ജി.ഇ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പട്ടിക്കര സ്വദേശി മുഹമ്മദ്‌ ഖാസിമിന് കുന്നംകുളം ഫിഷ് മാർക്കറ്റ് ഐ.എൻ.ടി.യു.സി കമ്മിറ്റി സ്വീകരണവും അനുമോദനവും നൽകി.
ഐ.എൻ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബാബു ഉദ്ഘാടനം ചെയ്തു. ഉപഹാരവും കൈമാറി. ഐ.എൻ.ടി.യു ചുമട്ട് തൊഴിലാളി യൂണിയൻ കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.വി ജാക്സൺ, ഫിഷ് മാർക്കറ്റ് പൂൾ ലീഡർ പി.പി ഷക്കീർ, ട്രഷറർ എം.എ അഷ്ക്കർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments