പുന്നയൂർക്കുളം: പുന്നയൂർക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി. ഗോപാലനെ വീണ്ടും ഐക്യകണ്ഠനേ തിരെഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ അഞ്ചാം തവണയാണ് പി.ഗോപാലൻ പ്രസിഡന്റ് സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ ബാങ്ക് തിരഞ്ഞെടുപ്പിൽ തൃശൂർ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അംഗീകരിച്ച കോൺഗ്രസ് പാനലിനെതിരെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തവരുടെ നേതൃത്വത്തിലുള്ള ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറവും മുസ്ലിം ലീഗും പരൂർ പടവ് കർഷക മുന്നണിയും സഖ്യം ചേർന്ന് മത്സരിച്ചിരുന്നു. എട്ട് ജനറൽ സീറ്റ്, മൂന്ന് വനിത സീറ്റ്, ഒരു പട്ടികജാതി സംവരണ സീറ്റ്, ഒരു നിക്ഷേപക സീറ്റുമടക്കം 13 സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ജില്ലാ കോൺഗ്രസ് അംഗീകരിച്ച പി. ഗോപാലന്‍റെ നേതൃത്വത്തിലുള്ള സ്ഥാനാർഥികൾ ഉജ്ജ്വല വിജയം നേടിയിരുന്നു.