Friday, November 22, 2024

ചാവക്കാട് നഗരത്തിലെ നടപ്പാതകളിൽ അനധികൃത പരസ്യബോർഡുകൾ; കാൽനട യാത്രക്കാർ ദുരിതത്തിൽ

ചാവക്കാട്: നഗരത്തിലെ നടപ്പാതകളിലെ അനധികൃത പരസ്യബോർഡുകൾ മൂലം കാൽനടയാത്രക്കാർ ദുരിതത്തിൽ.
ഇത്തരം ബോർഡുകൾ നീക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് ടോട്ടൽ കെയർ സെക്രട്ടറി പി.വി നിഷാദ് ഗുരുവായൂർ എ.സി.പി.ക്ക് പരാതി നൽകി. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ചാവക്കാട്- കുന്നംകുളം റോഡിലാണ് ഇത്തരത്തിൽ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ഏറ്റവും കൂടുതൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് മൂലം വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രകൾ ദുരിതമനുഭവിക്കുന്നതായി പരാതിയിൽ പറഞ്ഞു. കാൽനടയാത്രക്കാരായ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ തലയിൽ പരസ്യബോർഡുകൾ തട്ടി പരിക്കേൽക്കുന്നതായും പരാതിയിലുണ്ട്.
ബോധവത്കരണ ബോർഡുകളെന്ന വ്യാജേനയാണ് ഇത്തരം ബോർഡുകൾ നടപടിക്കു വിധേയമാവാതെ നിലനിൽക്കുന്നത്. ഒരാൾക്ക് മാത്രം നടന്നുപോകാൻ കഴിയുന്ന വീതിയേ ഈ ഭാഗത്ത് നടപ്പാതക്കുള്ളൂ. അവിടെയാണ് ഇടവിട്ട് ബോർഡുകൾ വെച്ചിരിക്കുന്നത്. സ്‌കൂൾ പരിസരമായതിനാൽ വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. വിദ്യാർഥികൾ നടപ്പാതയ്ക്കു പകരം റോഡിലിറങ്ങി നടക്കാൻ കുടുതൽ നിർബന്ധിതരായി മാറുന്ന സ്ഥിതിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments