Friday, September 20, 2024

വട്ടേക്കാട് ചന്ദനക്കുടം നേർച്ചക്ക് ഇന്ന് തുടക്കം

കടപ്പുറം: വട്ടേക്കാട് ചന്ദനക്കുടം നേർച്ചക്ക് ഇന്ന് തുടക്കം. നേർച്ചയിലെ ആദ്യ കാഴ്ച രാവിലെ 7 മണിക്ക് കറുകമാട് നിന്നും ആരംഭിക്കും. തുടർന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാഴ്ചകൾ ജാറം അങ്കണത്തിലെത്തും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് താബൂത്ത് കാഴ്ച ആലുംപറമ്പ് മുത്തുണ്ണി തങ്ങളുടെ വസതിയിൽ നിന്നും ആരംഭിക്കും. നാളെ രാവിലെ 10 മണിക്ക്
ആലുംപറമ്പ് പള്ളിയിൽ നിന്നും കൊടികയറ്റ കാഴ്ചക്ക് തുടക്കമാകും. നാടിന്റെ വിവിധ മേഖലകളിൽ ചുറ്റി സഞ്ചരിച്ച കാഴ്ച ഉച്ചക്ക് 12 ന് ജാറം അങ്കണത്തിലെത്തി കൊടി ഉയർത്തും. വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കാഴ്ചകൾ ജാറം അങ്കണത്തിലെത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments