തിരുവല്ല: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താത്തതിൽ പ്രകോപിതനായ മാടപ്പള്ളി സ്വദേശിയായ യുവാവ് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദിച്ചു. ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ചു. ആക്രമണം നടത്തിയ യുവാവിനെ ബസ് ഡ്രൈവറും യാത്രക്കാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന വേണാട് ബസിലെ കണ്ടക്ടർക്കും ബസിനും നേരെയാണ് അക്രമണം നടന്നത്. ചങ്ങനാശ്ശേരി മാടപ്പള്ളി പെരുമ്പനച്ചി പനത്തിൽ വീട്ടിൽ സുബിൻ (22) ആണ് പിടിയിലായത്. തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ പി. ശരത് ചന്ദ്രനാണ് മർദനമേറ്റത്.