Friday, September 20, 2024

കാറിനെ മറികടക്കാൻ അനുവദിച്ചില്ല: ബസ് ഡ്രൈവർക്കുനേരെ തോക്കുചൂണ്ടി യുവാവ്

ഗുരുവായൂർ: കാറിനെ മറികടക്കാൻ അനുവദിച്ചില്ലെന്ന പേരിൽ ബസ് ഡ്രൈവർക്കുനേരെ യുവാവ് തോക്കുചൂണ്ടി. തുടർന്ന് കാറിലുണ്ടായിരുന്നവരും ബസ് ഡ്രൈവറും തമ്മിൽ സംഘർഷം. കാറിലുണ്ടായിരുന്ന രണ്ടുപേരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കാറോടിച്ചിരുന്ന പാവറട്ടി വെൻമേനാട് അമ്പലത്ത് വീട്ടിൽ നിസാമുദ്ദീൻ (31) ഒപ്പമുണ്ടായിരുന്ന കൊല്ലം കരുനാഗപ്പിള്ളി സ്വദേശി സൂരജ് (30) എന്നിവരെയാണ് ടെമ്പിൾ സ്റ്റേഷൻ സി.ഐ. പ്രേമാനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ ഗുരുവായൂർ പുത്തമ്പല്ലി തെക്കിനിത്തയിൽ താജുദ്ദീനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന്‌ വരുകയായിരുന്ന ‘മെഹ്ഫിൻ’ എന്ന ബസിനെ പടിഞ്ഞാറേനടയിൽ വെച്ചായിരുന്നു കാർ മറികടക്കാൻ ശ്രമിച്ചത്. പലതവണ ഹോൺ അടിച്ചിട്ടും ബസ് വഴി കൊടുത്തില്ലെന്ന് പറയുന്നു. ബസ് വേഗം കുറച്ചപ്പോൾ കാറിലുണ്ടായിരുന്ന നിസാമുദ്ദീൻ തോക്കെടുത്ത് ബസ് ഡ്രൈവർക്കു നേരെ നീട്ടി. ഇതോടെ ബസിലുണ്ടായിരുന്ന കുപ്പിവെള്ളമെടുത്ത് ഡ്രൈവർ നിസാമുദ്ദീന്റെ മുഖത്തേക്കെറിഞ്ഞു. തുടർന്ന് ബസ് സ്റ്റാൻഡുവരെ കാറും ബസും മത്സരയോട്ടമായി. പിന്നീട്‌ സ്റ്റാൻഡിൽ വെച്ചാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഇത് സംഘർഷത്തിലെത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments