ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർ ശോഭ ഹരിനാരായണനുനേരെ സി.പി.എം കൗൺസിലർ എ.എസ് മനോജ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ ട്രഷറർ കെ.ആർ അനീഷ് ഉദ്ഘാടനം ചെയ്തു. അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് മണ്ണാരത്ത് ആമുഖ പ്രഭാഷണം നടത്തി. കെ.സി രാജു, ബാബു തൊഴിയൂർ, ജ്യോതി രവീന്ദ്രനാഥ്, മോഹനൻ കൂടത്തിങ്കിൽ, ശ്രീജിത്ത് പള്ളിക്കര എന്നിവർ നേതൃത്വം നൽകി. സംഭവത്തിൽ വനിതാ കമ്മിഷനും പോലീസിനും പരാതി നൽകുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.