Saturday, November 23, 2024

ബൈബിൾ കത്തിച്ച സംഭവം: കെ.സി.വൈ.എം ഗുരുവായൂർ യൂണിറ്റ് കണ്ണ് മൂടി കെട്ടി പ്രതിഷേധിച്ചു

ഗുരുവായൂർ: ബൈബിൾ കത്തിച്ച സംഭവത്തിൽ കെ.സി.വൈ.എം ഗുരുവായൂർ യൂണിറ്റ് പ്രതിഷേധിച്ചു. വികാരി ഫാ. പീന്റോ പ്രതിഷേധ സംഗമത്തിൽ സംസാരിച്ചു. ബൈബിൾ കത്തിച്ച സംഭവം വേദനാജനകമാണെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തത് ഖേദകരമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. മതമൈത്രിയും സാമൂഹിക സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ അംഗങ്ങൾ കണ്ണ് മൂടി കെട്ടി പ്രതിഷേധിച്ചു. നിയുക്ത പ്രസിഡന്റ് സൺ ജോയി സണ്ണി, സെക്രട്ടറി മേരി കാർമ്മൽ, ട്രഷറർ എം.ജെ ക്ലീറ്റസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments