തൃശൂർ: കെ.പി.സി.സി. ആഹ്വാനപ്രകാരം കേരള സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ അയ്യന്തോൾ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി ബഡ്ജറ്റ് കത്തിച്ചു. പ്രതിഷേധ യോഗം കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബഡ്ജറ്റ് സർക്കാർ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുകയാണെന്നും ജനങ്ങളെ ദാരിദ്രത്തിലേക്ക് നയിക്കുന്നതാണെന്നും കെ.പി.സി.സി. സെക്രട്ടറി
എ.പ്രസാദ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പറും കൗൺസിലറുമായ കെ.രാമനാഥൻ ബ്ലോക്ക് – മണ്ഡലം ഭാരവാഹികളായ കെ.രാധാകൃഷ്ണൻ രാജു കുരിയാക്കോസ്, സി. ബിനോജ്, കെ.ജി.ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ പുതൂർക്കര, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് കെ.സുമേഷ്, പി.ആർ. വിജയകുമാർ, സണ്ണി വളപ്പില, ജീൻസി പ്രീജോ, ജോയ്സി ജോസ്, ഫ്രാൻസീസ് ഇ.വി, ടി.എൻ.രാജീവ്, എം.എം അനിൽകുമാർ, വി. ലീലാകരൻ, ഷിബു വേഴപറമ്പിൽ, വത്സല ബാബുരാജ്, ഇ.എസ്.ബാബുരാജ്, കെ.രജ്ജിത്ത് എന്നിവർ നേതൃത്വം നൽകി.