Saturday, April 11, 2026

എടക്കഴിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പുന്നയൂർ: എടക്കഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ഐക്യദാർഢ്യ സംഗമവും നടന്നു. കോൺഗ്രസ്‌ വടക്കേക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ.വി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഐ.പി രാജേന്ദ്രന്റെ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ നഫീസകുട്ടി വലിയകത്ത്, മഹിളാ കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് സുബൈദ പാലക്കൽ, ഫൈസൽ തഹാനി, മൊയ്തീൻഷ, ജബ്ബാർ, അബ്ദുൽ റഹിമാൻ, ജമാൽ, പ്രേമ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments