Sunday, April 6, 2025

ജനസേവ ഫോറം ആരോഗ്യ പരിരക്ഷയും പരിചരണവും പ്രവർത്തന ക്യാമ്പയിന് തുടക്കമായി

ഗുരുവായൂർ: ജനസേവ ഫോറം ആരോഗ്യ പരിരക്ഷയും പരിചരണവും പ്രവർത്തന ക്യാമ്പയിന് തുടക്കമായി. ഡോ. എസ് അമ്മിണി ഉദ്ഘാടനം ചെയ്തു. അമ്പതോളം പേർ യോഗക്ലാസിൽ പങ്കാളികളായി. നിരവധി പേർ പരിശോധനയിൽ പങ്കെടുത്തു. ഫോറം പ്രസിഡണ്ട് എം.പി പരമേശ്വരൻ ക്ലിനിക്ക് സേവനങ്ങൾ വിവരിച്ചു.

ഡോ. പ്രേംകുമാർ, ഡോ. ജിജു കണ്ടരാശ്ശേരി, ഡോ. വിനോദ് ഗോവിന്ദ്, ഡോ. വിജയലക്ഷ്മി തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നൽകി. ഫോറം
സെക്രട്ടറി മുരളി പുറപ്പടിയത്ത്, കൃഷ്ണപ്രസാദ്, പ്രീത മുരളി, ബാലൻ വാറണാട്ട്, ഉഷ വി മേനോൻ, ഒ.ജി രവീന്ദ്രൻ, പി.ആർ സുബ്രഹ്മണ്യൻ, നിർമ്മല രാജഗോപാൽ, കെ.പി നാരായണൻ നായർ, ടി.കെ ശിവദാസൻ, എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments