Saturday, November 23, 2024

വടക്കുന്നാഥക്ഷേത്രത്തിലെ ആലിന് മുകളിൽ കണ്ട ചുവന്ന തുണിയെപാർട്ടി കൊടിയാക്കി പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമം; ഇളിഭ്യരായി സംഘപരിവാർ-കോൺഗ്രസ് പ്രവർത്തകർ

തൃശൂർ: വടക്കുന്നാഥക്ഷേത്രത്തിലെ ആലിന് മുകളിൽ കണ്ട ചുവന്ന തുണിയെ പാർട്ടി കൊടിയാക്കി പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമം. താഴെയെത്തിച്ചപ്പോൾ അമിട്ടിൽ നിന്നും വീണ തുണിയാണെന്ന് മനസ്സിലായതോടെ കലാപമുണ്ടാക്കാൻ വ്യാജ പ്രചരണം അഴിച്ചുവിട്ടവർ അമളി ഒളിപ്പിച്ച് തടിതപ്പി. വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലെ ആൽമരത്തിലാണ് ചുവന്ന നിറത്തിലുള്ള തുണി ശ്രദ്ധയിൽപ്പെട്ടത്.
ക്ഷേത്ര പരിസരത്തെ ആലിൽ പാർട്ടിക്കാർ കൊടികെട്ടിയെന്ന് കോൺഗ്രസ് പ്രവർത്തകൻ സമൂഹമാധ്യമത്തിൽ വിവരം പങ്കുവെച്ചു.
പ്രചരണം അതിവേഗം സംഘപരിവാർ അനുകൂലികളും ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലും ക്ഷേത്രപരിസരത്തും സംഘപരിവാർ-കോൺഗ്രസ് അനുയായികൾ പാഞ്ഞെത്തി.

വടക്കുന്നാഥ ക്ഷേത്രം സി.പി.എം ഭരണത്തിലാണെന്നതിനാൽ പ്രചരണം ആളിക്കത്താൻ അധികം സമയം വേണ്ടി വന്നില്ല. ക്ഷേത്രത്തിലേക്ക് ആളുകളും ഓഫീസിലേക്ക് വിളികളുമെത്തി. ഇതോടെ ആലിന് മുകളിൽ കണ്ട ചുവന്ന തുണിയെ ഏറെ ശ്രമകരമായി താഴെയെത്തിച്ചതോടെയാണ് അമളി മനസിലായത്. മാസങ്ങൾക്ക് പൂരപ്പറമ്പിൽ പൊട്ടിച്ച അമിട്ടിൽ നിന്നും വിടരുന്ന കുടക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തുണിയായിരുന്നു ഇത്. ആലിന് മുകളിൽ കുരുങ്ങിയതായിരുന്നു. കാറ്റിൽ ഇത് താഴേക്ക് ഊർന്നിറങ്ങിയപ്പോഴാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ കൊടികെട്ടിയതാണെന്ന് കൂടി ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു. കുറഞ്ഞ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണമാണ് നടന്നത്. ആലിൽ അറുപത് അടിയോളം ഉയരെയായി കണ്ട ‘കൊടി’ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറിന്റെ ഒന്നാം പാപ്പാൻ സുരേഷ് കുമാറാണ് ഏറെ പ്രയാസപ്പെട്ട് കയറി താഴെയെത്തിച്ചത്. എല്ലാവർക്കും കാണിച്ചു നൽകിയതോടെ അനാവശ്യപ്രചരണമുണ്ടാക്കി ക്ഷേത്രപരിസരത്ത് സംഘർഷത്തിന് പദ്ധതിയൊരുക്കിയവർ അമളി പറ്റിയത് പുറത്ത് കാണിക്കാതെ അതിവേഗത്തിൽ മടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments