Tuesday, May 20, 2025

വെളളം നിറച്ച ബക്കറ്റില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ഇരിങ്ങാലക്കുട: വെളളം നിറച്ച ബക്കറ്റില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കാട്ടൂർ പൊഞ്ഞനം കുറ്റിക്കാട്ട് വീട്ടില്‍ ജോര്‍ജിന്റെ മകള്‍ എല്‍സ മരിയ (ഒന്നര) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ കുട്ടികള്‍ ബാത്ത്റൂമിൽ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിലാണ് എൽ സ ബക്കറ്റില്‍ വീണത്. ഉടന്‍ തന്നെ കാട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: സിസി.
ഒറ്റ പ്രസവത്തിൽ ഉണ്ടായ ഒന്നര വയസ്സുള്ള ആന്റണി, പോൾ എന്നിവർ സഹോദരങ്ങളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments