Friday, November 22, 2024

ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ നാലുകാതൻ ചരക്കിൽ പാൽപായസം തയ്യാറാക്കി

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച പുതിയ നാലുകാതൻ ചരക്കിൽ ആദ്യമായി നിവേദ്യ പാൽപായസം തയ്യാറാക്കി ഭഗവാന് നേദിച്ചു. തുടർന്ന് പ്രസാദ ഊട്ടിൽ വിളമ്പിയ പാൽപായസം ഭക്തർക്കും നൽകി. ഇന്നു രാവിലെയാണ് 1500 ലിറ്റർ പാൽപായസം തയ്യാറാക്കി പന്തീരടി പൂജയ്ക്ക് ഭഗവാന് നേദിച്ചത്. തിടപ്പള്ളിയിലെ പുതിയ അടുപ്പിലായിരുന്നു നല്‌ കാതൻ സജ്ജീകരിച്ചത്. ക്ഷേത്രത്തിലേക്ക് ഓട്ടു ചരക്ക് സമർപ്പിച്ച പ്രവാസി വ്യവസായി എൻ.ബി പ്രശാന്തിൻ്റെ വഴിപാടായാണ് നിവേദ്യപായസം തയ്യാറാക്കിയത്. പ്രസാദ ഊട്ടിൽ പങ്കെടുത്ത ഭക്തർക്കെല്ലാം പായസം നൽകി. ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ ഗോപിനാഥ്, വി.ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ജീവ ധനം ഡി.എ മായാദേവി, വഴിപാടുകാരനായ എൻ.ബി പ്രശാന്ത്, ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments