Friday, November 22, 2024

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് ടോൾ ചുമത്തി; പരാതി നൽകിയപ്പോൾ പണം മടക്കിനൽകി

തൃശ്ശൂർ: മുണ്ടൂരിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് പാലിയേക്കര ടോൾപ്ലാസയിൽ ഫാസ്റ്റ്ടാഗ് വഴി പണം ഈടാക്കി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ ജിഷാ എസ്. കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് ടോൾപ്ലാസ വഴി കടന്നുപോകാതെ ടോൾ ചുമത്തിയത്. ശനിയാഴ്ച രാത്രി 9.26-ന് കാർ ടോൾപ്ലാസ വഴി കടന്നുപോയതിന് 90 രൂപ ഇൗടാക്കിയതായി മൊബൈലിൽ സന്ദേശം ലഭിക്കുകയായിരുന്നു.

ഒരു വർഷത്തിലേറെയായി ഈ കാറിൽ പാലിയേക്കര ടോൾ കടന്നിട്ടില്ലെന്ന് ഉടമ പറയുന്നു. അതേസമയം ടോൾപ്ലാസ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മറ്റേതെങ്കിലും വാഹനത്തിന്റെ ഫാസ്റ്റ്ടാഗ് നമ്പർ നേരിട്ട് അടിച്ചപ്പോൾ തെറ്റ് പറ്റിയതാകാം എന്ന മറുപടിയാണ് ലഭിച്ചത്.

വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതിനെത്തുടർന്ന് ഈടാക്കിയ 90 രൂപ തിങ്കളാഴ്ച വൈകീട്ടോടെ തിരിച്ച് അക്കൗണ്ടിലേക്കിട്ടു. സംഭവത്തിൽ ജില്ലാ കളക്ടർക്കും ഉടമ പരാതി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments