Friday, November 22, 2024

മന്ദലാംകുന്ന് അടിപ്പാത; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

പുന്നയൂർ: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നൽകി. ആക്ഷൻ കൗൺസിലിന് വേണ്ടി ചെയർമാൻ അസീസ്‌ മന്ദലാംകുന്ന്, രക്ഷാധികാരി എ.എം അലാവുദ്ദീൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ വൈസ് പ്രസിഡന്റ്ദ യാനന്ദൻ മാമ്പുള്ളി, ജില്ലാ ജനറൽ സെക്രട്ടറി ജസ്‌റ്റിൻ ജേക്കബ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുബാഷ് എന്നിവർ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments