Friday, November 22, 2024

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: നേതാക്കളുടെ ഭൂമി കണ്ടുകെട്ടി

ചാവക്കാട്: ചാവക്കാട് താലൂക്കിൽ നാല് മുൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഭൂമി റവന്യൂ വകുപ്പ് കണ്ടുകെട്ടി.

ഗുരുവായൂർ വില്ലേജിലെ പാലയൂർ കരിപ്പായിൽ ഫാമിസ്, ഇരിങ്ങപ്രം വില്ലേജിലെ പുത്തൻപല്ലി പണിക്കവീട്ടിൽ ദിലീഫ്, കടപ്പുറം വില്ലേജിലെ മുനക്കക്കടവ് പോക്കാക്കില്ലത്ത് അബ്ദുൾ ലത്തീഫ്, പാവറട്ടി വില്ലേജിലെ മരുതയൂർ വലിയകത്ത് മൂത്താട്ടിൽ അബ്ദുൾ ഹക്കീം എന്നിവരുടെ ഭൂമിയാണ് കണ്ടുകെട്ടിയത്.

ഫാമിസിന്റെ ഏഴ് സെന്റ്, ദിലീഫിന്റെ 10 സെന്റ്, അബ്ദുൾ ഹക്കീമിന്റെ 10 സെന്റ്, അബ്ദുൾ ലത്തീഫിന്റെ നാല് സെന്റ് എന്നിങ്ങനെയാണിത്.

ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർമാരായ സൂരജ്, പ്രിയ, സീന പി. ശ്രീധർ എന്നിവരുൾപ്പെടെയുള്ള റവന്യൂസംഘമാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments