Friday, April 4, 2025

കൊമ്പൻ ഗുരുവായൂർ ദാമോദർ ദാസിന് എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുമതി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൊമ്പൻ ദാമോദർ ദാസിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വനം വകുപ്പ് പിൻവലിച്ചു. എഴുന്നള്ളിപ്പുകൾക്കും പൊതു ചടങ്ങുകൾക്കും ഇനി ദാമോദർ ദാസിനെ പങ്കെടുപ്പിക്കാം. തൃശൂർ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി.സജീഷ് കുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ദാമോദർ ദാസിൻ്റെ ആരോഗ്യനില വിശദമായി പരിശോധിച്ച തൃശൂർ ചീഫ് വെറ്ററിനറി ഓഫീസറുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. എഴുന്നള്ളിപ്പിനിടെ തെറ്റിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബർ 2നാണ് ദാമോദർ ദാസിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments