Friday, September 20, 2024

മരുതയൂർ ചന്ദനക്കുടം നേർച്ചയ്ക്ക് ആയിരങ്ങളെത്തി

പാവറട്ടി: മരുതയൂർ ചെന്ദ്രത്തിപ്പള്ളി അങ്കണത്തിൽ അന്ത്യവിശ്രമംകൊള്ളുന്ന ശൈഖുനാ ചീനാത്ത് അബ്ദുൾഖാദർ മുസ്‌ലിയാരുടെ ഓർമയ്ക്കായുള്ള ചന്ദനക്കുടം നേർച്ചയ്ക്ക് ആയിരങ്ങളെത്തി. വിവിധ ദേശങ്ങളിൽനിന്ന് പുറപ്പെട്ട വീട്ടുകാഴ്ചകളും ക്ലബ്ബുകളുടെ കാഴ്ചകളും കവല സെന്ററിൽ സംഗമിച്ച് ദഫ്മുട്ട്, മാപ്പിളപ്പാട്ട്, വാദ്യമേളങ്ങൾ, ഗജവീരൻമാർ എന്നിവയുടെ അകമ്പടിയോടെ ജാറം പരിസരത്തെത്തി. തുടർന്ന് ജാറം വക കൊടിയേറ്റ് നടത്തി.

വിവിധ ദേശങ്ങളിൽനിന്നെത്തിയ കാഴ്ചകളും കൊടിയേറ്റ് നടത്തി. മൗലീദ് പാരായണം, കൂട്ടസിയാറത്ത്‌, ചക്കരക്കഞ്ഞി വിതരണം എന്നിവ നടന്നു. രാത്രി വിവിധ ടീമുകളുടെ കാഴ്ചകൾ പള്ളിയങ്കണത്തിലെത്തിയതോടെ നേർച്ച ആഘോഷത്തിന് സമാപനമായി.

ഭാരവാഹികളായ വി.സി. ഫൈസൽ, മീനു കണിയത്ത്, കെ.സി. കാദർമോൻ, ഉമ്മർ സലീം, എം.കെ. അനിൽകുമാർ, ബക്കർ പൂത്താട്ടിൽ, നജീബ് പന്തായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments