Friday, September 20, 2024

തിരുവത്ര കോട്ടപ്പുറത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; സ്ത്രീക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാത തിരുവത്ര കോട്ടപ്പുറത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സ്ത്രീക്ക് പരിക്ക്. കടപ്പുറം അടിതിരുത്തി ഏറച്ചം വീട്ടിൽ സൈനബ (45)ക്കാണ് പരിക്കേറ്റത്. മകനുമൊത്ത് സ്കൂട്ടറിൽ പോകവെ ഇന്ന് ഉച്ചക്ക് 1.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments