Friday, September 20, 2024

ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം

ചാവക്കാട്: നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2019- 20 വാർഷിക വികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

ഹയർസെക്കന്ററി വിഭാഗത്തിലെ സ്റ്റാഫ് റൂം, ഓഫീസ് റൂം, ഫിസിക്സ് – കെമിസ്ട്രി ലാബുകൾ, മൂന്ന് ടോയ്ലറ്റ്, ഒരു വാഷ് ഏരിയ എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

ചാവക്കാടും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 1918 ലാണ് സ്കൂൾ സ്ഥാപിതമായത്. നിലവിൽ 594 കുട്ടികളും 24 അധ്യാപകരുമാണ് ഹയർ സെക്കന്ററി വിഭാഗത്തിലുള്ളത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments