Friday, September 20, 2024

കടപ്പുറം പഞ്ചായത്തിൽ ക്വാറം തികയാതെ ഗ്രാമസഭകൾ നടത്തുന്നതായി പരാതി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിൽ ക്വാറം തികയാതെ ഗ്രാമസഭകൾ നടത്തുന്നതായി പരാതി. ഇതു സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഡി.ഡി.പി എന്നിവർക്ക് പരാതി നൽകി. വാർഡ് 1, 4, 6, 8, 11, 12, 15, 16 എന്നീ വാർഡുകളിലെ ഗ്രാമസഭ യോഗങ്ങൾക്കെതിരെയാണ് അതത് വാർഡുകളിലുള്ളവർ പരാതി നൽകിയത്. ഗ്രാമസഭകളിൽ ചർച്ചകൾ പേരിന് മാത്രം നടത്തുന്നത് കടപ്പുറത്ത് പതിവായിരിക്കുകയാണ്. ക്വാറം തികഞ്ഞില്ലെങ്കിലും ഗ്രാമസഭകൾ ചേരുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം  ഒമ്പതാം വാർഡ് ഗ്രാമസഭ ക്വാറം തികയാഞ്ഞത് മൂലം പിരിച്ചുവിട്ടിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ കടപ്പുറം പഞ്ചായത്തിൽ ജനോപകാരപ്രദമായ പദ്ധതികളിൽ ചർച്ച നടക്കേണ്ട ഗ്രാമസഭകൾ ക്വാറം തികയാതെ നടത്തുന്നതിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments