പുന്നയൂർ: സി.കെ ചന്ദ്രപ്പൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ കരുണ ബഡ്സ് സ്കൂൾ അദ്ധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. പുന്നയൂർ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ പരിപാടി ഉൽഘാടം ചെയ്തു. വി.എ. ശംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ആലുങ്ങൽ ഹംസകുട്ടി സ്വഗതം പറഞ്ഞു. സൊസൈറ്റി മെമ്പർമാരായ ഷംസു അമ്പലത്ത്, പ്രസാദ് വലിയകത്ത്, മുബാറക്ക്, പി. കെ ഷാഫി എന്നിവർ പങ്കെടുത്തു. അദ്ധ്യപിക വി.എം ജിൻസി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു