Friday, September 20, 2024

അഡ്വ. ഏ.ഡി ബെന്നിയുടെ പത്മവ്യൂഹം ഭേദിച്ച് പതിനൊന്നാം പതിപ്പ് പ്രകാശനം ചെയ്തു

തൃശൂർ: അഡ്വ. ഏ.ഡി.ബെന്നിയുടെ അനുഭവം, ഓർമ്മ ,ദർശനം പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ പതിനൊന്നാം പതിപ്പ് പ്രകാശനം ചെയ്തു. എറണാംകുളം ആശ്ശിർഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എം.എൽ.എ ടി.ജെ.വിനോദിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ തൃപ്പൂണിത്തുറ എം.എൽ.എ കെ ബാബു മുഖ്യാതിഥിയായിരുന്നു. മാണി പയസ് രചന നിർവ്വഹിച്ച് 2015 ഏപ്രിൽ 16ന് പ്രസിദ്ധീകരിച്ച പുസ്തകം ചുരുങ്ങിയ കാലം കൊണ്ടാണ് പതിനൊന്നാംപതിപ്പിലെത്തിയിട്ടുള്ളത്. മാരകരോഗത്തിൻ്റെയും പ്രൊഫഷണൽ ജിവിതത്തിൻ്റേയും വെല്ലുവിളികളെ തരണം ചെയ്ത കഥയാണ് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. വർത്തമാനകാലത്തെ രോഗാവസ്ഥകളെയും പ്രതിരോധ പ്രവർത്തനങ്ങളെയും ഈ കൃതി അടയാളപ്പെടുത്തുന്നു. ചരിത്രത്തോടും സമകാലികജീവിത യാഥാർത്ഥ്യങ്ങളോടും ചേർന്ന് നടക്കുന്ന കൃതി അപൂർവ്വ സുന്ദരരചനാരീതികൊണ്ട് ശ്രദ്ധേയമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments