Thursday, April 3, 2025

കന്നുകാലികളോടു ലൈംഗീക അതിക്രമം; പ്രതി പിടിയില്‍

കന്നുകാലികളെ ലൈംഗീക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി. പോരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. പോരേടം സ്വദേശിയായ മണി പ്രദേശത്ത് പശുക്കളെ വളര്‍ത്തുന്ന ഒരു ഫാമില്‍ എത്തിയാണ് ലൈംഗീക അതിക്രമം കാട്ടിയത്. പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍ നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടി രക്ഷപെട്ടു. തുടർന്ന് പൊലീസില്‍ അറിയിക്കുകയും പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മണിയാണ് പ്രതിയെന്ന് തിരിച്ചറിയാനായത്. ഉടന്‍ തന്നെ പേരേടം ജംക്്ഷനില്‍ നിന്ന് മണിയെ പൊലീസ് പിടികൂടി. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ചോദ്യം ചെയ്യലില്‍ മണി പൊലീസിനോട് സമ്മതിച്ചു. അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മുന്‍കാലങ്ങളിലും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം മയ്യനാട് ഭാഗത്ത് സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നയാള്‍ക്കെതിരെ ക്ഷീരകര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുളള പരാതികള്‍ ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments