Monday, March 31, 2025

മമ്മിയൂർ മഹാരുദ്രയജ്ഞം തുടങ്ങി

ഗുരുവായൂർ: മമ്മിയൂർ ശിവക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞത്തിനായുള്ള മഹാരുദ്രയജ്ഞം ഞായറാഴ്ച ആരംഭിച്ചു. വേങ്ങേരി വാസുദേവൻ നമ്പൂതിരി, െചറുതയൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി, മുളമംഗലം ഗോവിന്ദൻ നമ്പൂതിരി, തിരുവാലൂർ അനിൽ തുടങ്ങിയവർ ശ്രീരുദ്രജപത്തിന് നേതൃത്വം നൽകി.

തുടർന്ന് ശ്രേഷ്ഠ കലശങ്ങൾ തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് അഭിഷേകം നടത്തി.

മഹാരുദ്രയജ്ഞത്തോടൊപ്പം മുറഹോമവും സുകൃതഹോമവും തുടങ്ങി. നടരാജമണ്ഡപത്തിൽ കലാപരിപാടികളും നടന്നു. ഭാരതീയ സംസ്‌കൃതി എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments