Friday, September 20, 2024

കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് ബുഖാറയിൽ ബി.കെ.സി കോയക്കുട്ടി തങ്ങളുടെ മകൻ പാടൂർ  സൈനുൽ ആബ്ദീൻ തങ്ങൾ നിര്യാതനായി

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് ബുഖാറയിൽ ബി.കെ.സി കോയക്കുട്ടി തങ്ങളുടെ മകൻ പാടൂർ സൈനുൽ ആബ്ദീൻ തങ്ങൾ (70) നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഷാർജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: അസ്മ ബീവി.
മക്കൾ: സുൽഫിക്കർ തങ്ങൾ, ഷെമീർ തങ്ങൾ, സെക്കീന ബീവി, ഷെഫീറ ബീവി, സഹല ബീവി.
മരുമക്കൾ: ആക്കിബ് തങ്ങൾ, ആമിർ തങ്ങൾ, സുബൈർ തങ്ങൾ, സഫ ബീവി , തസ്നി ബീവി.
കബറടക്കം നാളെ (തിങ്കൾ) രാവിലെ പാടൂർ മസ്ജിദുൽ വുസ്ത (വളപ്പിൽ പള്ളി ) കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments