Friday, September 20, 2024

മണത്തല ബ്ലോക്ക് ഓഫീസിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: മണത്തല ബേബി റോഡ് സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ദമ്പതികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ചാവക്കാട് ഇത്തിക്കാട്ട് വീട്ടിൽ മിൻഹാജ് (21), ചാവക്കാട് കരിക്കാട്ട് വീട്ടിൽ കൃഷ്ണപ്രസാദ് (18), തിരുവത്ര രാമി വീട്ടിൽ മനാഫ് (50), ഭാര്യ റെജി മോൾ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 10.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ നാലു പേരെയും ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments