Friday, September 20, 2024

വടക്കേകാട് മണികണ്ഠേശ്വരം സെന്ററിൽ കാൽനടയാത്രക്കാരനെ ബൈക്കിടിച്ചു;  ബൈക്ക് മറിഞ്ഞ് യാത്രികനും പരിക്കേറ്റു

വടക്കേകാട്: മണികണ്ഠേശ്വരം സെന്ററിൽ കാൽനടയാത്രക്കാരനെ ബൈക്കിടിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞു ബൈക്ക് യാത്രികനും പരിക്കേറ്റു. കാൽനടയാത്രക്കാരൻ വടക്കേകാട് സ്വദേശി വള്ളിയിൽ വീട്ടിൽ അബൂബക്കർ(73), ബൈക്ക് യാത്രക്കാരൻ വടക്കേകാട് നാലാംകല്ല് സ്വദേശി വൈലേരി വീട്ടിൽ വൈഷ്ണവ്(20) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാർ നാലാംകല്ല് ലൈഫ് വേ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഇവരെ മുതുവട്ടൂർ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments