Friday, September 20, 2024

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ പില്ലർ നിർമാണം: നിലനിന്നിരുന്ന തടസങ്ങൾ നീങ്ങിയതായി എൻ.കെ.അക്ബർ എം.എൽ.എ

ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിന്റെ പില്ലർ നിർമാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസങ്ങൾ നീങ്ങിയതായി ആർ.ബി.ഡി.സി.കെ അറിയിച്ചതായി ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ അറിയിച്ചു. റെയിൽവേ മേൽപ്പാലത്തിന്റെ പില്ലർ നിർമാണത്തിനായി സ്റ്റാറ്റിക് ടെസ്റ്റ്‌ നടത്തണമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത് എന്നാൽ സ്റ്റാറ്റിക് ടെസ്റ്റ്‌ പഴയതും, കാലതാമസം എടുക്കുന്നതുമാണെന്നും ആയത്കൊണ്ട് തന്നെ പില്ലർ നിർമാണത്തിന്റെ ഭൂമിയുടെ പരിശോധനക്കായി ഡൈനാമിക് ടെസ്റ്റ്‌ വേണമെന്ന ആവശ്യം റെയിൽവേ അംഗീകരിചിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് തന്നെ ഡൈനാമിക് ടെസ്റ്റ്‌ പൂർത്തീകരിക്കാനും,ഒരാഴ്ചയ്ക്കകം നിർമാണ പ്രവർത്തികൾ പുനരാരംഭിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള തടസങ്ങൾ എല്ലാം പരിഹരിച്ചുകൊണ്ട് റിറ്റൈനിങ് വാൾ ഉൾപ്പെടെയുള്ള നിർമാണപ്രവർത്തികളും അടിയന്തിരമായി ആരംഭിക്കാനും തീരുമാനിച്ചതായി ആർ.ബി.ഡി.സി.കെ എം.ഡി സുഹാസ് അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments