Friday, September 20, 2024

വടക്കേക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വടക്കേക്കാട്: കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു. വൈലത്തൂർ സ്വദേശി പുത്തൂർക്കുളം വീട്ടിൽ രവീന്ദ്രൻ മകൻഭരതൻ(36) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന തമിഴ് നാട് സ്വദേശിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8:20 ഓടെയാണ് നായരങ്ങാടി വടക്കേക്കട് പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ വൈലത്തൂർ ആക്ടസ് പ്രവർത്തകർ ഇവരെ കുന്നംകുളം റോയൽ ആശുപത്രിയിലെത്തിചുവെങ്കിലും ഭരതന്റെ ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments