Friday, September 20, 2024

ചേറ്റുവ പാലത്തിന് വടക്ക് ദേശീയപാതയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം

ചാവക്കാട്: ചേറ്റുവ പാലത്തിന് വടക്ക്  ദേശീയപാതയിൽ രാജ ഐലന്റിനടുത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. വട്ടേക്കാട് പുതുവീട്ടിൽ ബദറുവിനാണ് (32) തലക്ക് പുറകിൽ വെട്ടേറ്റത്.

ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വെട്ടേറ്റ യുവാവിനെ അഞ്ചങ്ങാടി പി.എം മൊയ്തീൻ ഷാ ആംബുലൻസ് പ്രവർത്തകർ ആദ്യം ചേറ്റുവ ടി.എം ആശുപത്രിയിലും പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Updating …..

RELATED ARTICLES
- Advertisment -

Most Popular

Recent Comments