Friday, April 4, 2025

പുന്നയിൽ സിനിമാ സ്റ്റൈലിൽ ചാവക്കാട് പോലീസിന്റെ മയക്കുമരുന്ന് വേട്ട; രണ്ടു പേർ പിടിയിൽ

ചാവക്കാട്: സിനിമാ സ്റ്റൈലിൽ ചാവക്കാട് പോലീസിന്റെ മയക്കുമരുന്ന് വേട്ട. എം.ഡി.എം.എ യുമായി രണ്ടു പേർ പിടിയിലായി. പ്രതികളെ പിടികൂടുന്നതിനിടയിൽ സംഘം ഓടി രക്ഷപെടാൻ ശ്രമിച്ച സംഘത്തെ പോലീസ് ഓടിച്ചിട്ട് പിടികൂടി. പ്രതികളുമായുള്ള മൽപ്പിടുത്തത്തിനിടയിൽ പോലീസുകാർക്ക് പരിക്കേറ്റു. ചാവക്കാട് ഞായറാഴ്ച രാത്രിയിലാണ് സംഭവം. പിടികൂടിയ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. പരിക്കേറ്റ പോലീസുകാർക്ക് ചികിത്സ തേടി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments