Saturday, November 23, 2024

പ്രചര ചാവക്കാട് യു.എ.ഇ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദുബായ്: കലാകായിക സാമൂഹിക സേവന പ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സ്തുത്യർഹമായ സേവനമനുഷ്ഠിക്കു പ്രചര ചാവക്കാട് യു.എ.ഇ ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബായ് അവാനി ഹോട്ടലിൽ നടന്ന തെരഞ്ഞെടുപ്പിൽ ചെയർമാൻ കെ.വി സുശീലൻ അധ്യക്ഷത വഹിച്ചു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള കാരുണ്യ പ്രവർത്തനങ്ങളും പ്രവാസികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്തു കൊണ്ടായിരിക്കും പുതിയ കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രയാണമെന്ന് ചെയർമാൻ സുശീലൻ പറഞ്ഞു.
പുതിയ ഭാരവാഹികൾ :
പ്രസിഡന്റ് ഷാജി എം അലി, ജനറൽ സെക്രട്ടറി അലാവുദ്ധീൻ പി.വി, ഓർഗനൈസിങ് സെക്രട്ടറി അഭിരാജ് പി.ഡി, ട്രഷറർ ഫാറൂഖ്‌ തെക്കത്ത്, വൈസ് പ്രസിഡന്റുമാർ: സക്കരിയ മജീദ്, രഞ്ജിത്ത് വിശ്വനാഥ് ജോയിന്റ് സെക്രട്ടറിമാർ: ഉണ്ണി പുന്നാര, ഷാജഹാൻ സിങ്കം, ജോയിന്റ് ട്രഷറർ : മുഹമ്മദ് അൻസാർ ആലത്തേയിൽ ,വെൽഫയർ വിംഗ് കോഡിനേറ്റർസ് : ഫിറോസ് അലി, ഉണ്ണി പുന്നാര, വിനോദ്, ഷഹീർ, വീരോജ്, വിമൽ, സനീർ പുതുവീട്ടിൽ ,അക്ബർ, ഫിറോസ് സിസ്സെൻസ് കലാ സംസ്കാരിക കോഡിനേറ്റർസ്: സുനിൽ കോച്ചൻ, ഷഹീർ, വിമൽ, ശ്രീജിത്ത്‌ ; പ്രിന്റ് മീഡിയ : അൻവർ ഹുസൈൻ, വിഷ്വൽ മീഡിയ : ഷാഫി, സുനിൽ കോചൻ, സോഷ്യൽ മീഡിയ : ഷാജഹാൻ സിങ്കം; സ്പോർട്സ് കോഡിനേറ്റർസ്: അക്ബർ, സനീർ പുതുവീട്ടിൽ ,നൗഷാദ് ചേറ്റുവ ,വീരോജ്, അനീഷ്, ഷെഫീഖ്‌, ഷിജിൻ; പി.ആർ.ഒ: ഫിറോസ് വലിയകത്ത് മുഹമ്മദുണ്ണി; ഐ.ടി: സുധി സുബ്രഹ്മണ്യൻ, ഫിറോസ് സിസ്സെൻസ്; അഡ്വൈസറി ബോർഡ് അംഗങ്ങൾ: മണി കോച്ചൻ, ഷാഹുൽ തെക്കത്ത്, ഫൈസൽ ടി. പി, ബക്കർ, സാദിഖ്, മുബാറക് ഇമ്പാർക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments