ഒരുമനയൂർ: വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രതിനിധി സമ്മേളനം സമാപിച്ചു. ഒരുമനയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി.ആർ ഹനീഫ ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടർന്ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമാജി പിഷാരടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ റഖീബ് തറയിൽ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വഹാബ് വെട്ടം തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. പാർട്ടി ജില്ലാ പ്രസിഡന്റ് എം.കെ അസ്‌ലം, പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡന്റ് പി.കെ അക്ബർ എന്നിവർ സംസാരിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി നവാസ് എടവിലങ് സമാപനോദ്ഘാടനം നിർവഹിച്ചു. ഫൈസൽ ഉസ്മാൻ നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റായി സി.ആർ ഹനീഫയെയും, സെക്രട്ടറിയായി ഫൈസൽ ഉസ്മാനെയും ട്രഷററായി റഖീബ് തറയിലിനെയും തെരഞ്ഞെടുത്തു. ഒ.കെ റഹീമാണ് വൈസ് പ്രസിഡന്റ്. അസിസ്റ്റന്റ് സെക്രട്ടറിയായി മുംതാസ് കരീമിനെയും തെരെഞ്ഞെടുത്തു.