Friday, September 20, 2024

ചാവക്കാട് നഗരസഭയുടെ കിക്കോഫ് കൂട്ടുകൂടാം കളിയും കാണാം ഫുട്ബാൾ ലോകകപ്പ് തത്സമയ സംപ്രേക്ഷണത്തിന് തുടക്കമായി

ചാവക്കാട്: ഈ വർഷത്തെ ഫുട്ബോൾ ലോക കപ്പ് മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ചാവക്കാട് നഗരസഭയുടെ കിക്കോഫ് കൂട്ടുകൂടം കളിയും കാണാം തത്സമയ സംപ്രേക്ഷണ പരിപാടിക്ക് തുടക്കമായി. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് അധ്യക്ഷത വഹിച്ചു.


നഗരസഭ ഓഫീസ് കെട്ടിടത്തിലെ എൻ.വി സോമൻ ഹാളിലാണ് ഡിസംബർ 18 വരെയുള്ള മുഴുവൻ ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളും ബിഗ് സ്‌ക്രീനിൽ വീക്ഷിക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ,കലാ -കായിക സ്ഥിരം സമിതി അദ്ധ്യക്ഷ പ്രസന്ന രണദിവെ, കൗൺസിലർമാരായ കെ.വി.സത്താർ, എം. ബി. പ്രമീള, ഫൈസൽ കാനാമ്പുള്ളി എന്നിവരും സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments