Friday, September 20, 2024

ചെമ്പൈ സംഗീതോൽസവത്തിന് മുന്നോടിയായി ഗുരുവായൂരിൽ ദേശീയ സംഗീത സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: ചെമ്പൈ സംഗീതോൽസവത്തിന് മുന്നോടിയായി ഗുരുവായൂർ ദേവസ്വം ദേശീയ സംഗീത സെമിനാർ സംഘടിപ്പിച്ചു. ശ്രീവൽസം അനക്സിലെ കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ഡോ.കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.വൈക്കം വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ ഡോ. കെ.എൻ രംഗനാഥ ശർമ്മ, പ്രഫ. ജോർജ് എസ് പോൾ എന്നിവർ പ്രബന്ധാവതരണം നടത്തി. ഡോ.ബി അരുന്ധതി മോഡറേറ്ററായിരുന്നു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വാഗതം പറഞ്ഞു. സംഗീത വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments