ചാവക്കാട്: ദേശീയ പാത 66 നവീകരണവുമായി ബന്ധപ്പെട്ട് ചാവക്കാട് മുല്ലത്തറയിലെ ഫ്ലൈ ഓവർ നിർമ്മാണം, മന്ദലംകുന്നിലെ അടിപ്പാത നിർമ്മാണം എന്നിവയിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി എൻ.കെ അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേരും.
നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടറുമായി ഈ മാസം 23 ന് രാവിലെ 11 മണിക്ക് ചാവക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലാണ് യോഗം ചേരുക .