ഗുരുവായൂര്‍: ദേവസ്വം കൃഷ്ണഗീതി ദിനം ആഘോഷിച്ചു. ശ്രീവല്‍സം അനക്‌സ് അതിഥിമന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൃഷ്ണഗീതി സെമിനാര്‍ നടന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണനാട്ടവും കൃഷ്ണ ഗീതിയും ആട്ട നാട്യങ്ങളുടെ സമന്വയം എന്ന വിഷയത്തില്‍ ഡോ. പി.സി മുരളീ മാധവന്‍, ഡോ.സി.കെ ജയന്തി, ഡോ .ഇ.പി നാരായണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കൃഷ്ണനാട്ടത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ കൃഷ്ണഗീതി മാനവേദരാജ രചിച്ച് ഭഗവാന് സമര്‍പ്പിച്ച തുലാം 30 ആണ് ദേവസ്വം കൃഷ്ണഗീതി ദിനമായി ആഘോഷിക്കുന്നത്.