Friday, September 20, 2024

ദേശീയപാത 66 നിർമാണം; മണത്തലയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നാവശ്യം ശക്തമാകുന്നു

ചാവക്കാട്: ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് ചാവക്കാട് മണത്തലയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മണത്തലയിൽ ബൈപാസ് തുടങ്ങുന്ന സ്ഥലത്ത് അടിപ്പാതയാണ് നിർമ്മിക്കുന്നതെന്നാണ് വിവരം. പൊന്നാനി, ബ്ലാങ്ങാട് റോഡുകളിൽ നിന്നും ചാവക്കാട് ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗമാണിത്. മേഖലയിൽ വൻ ഗതാഗതക്കുരുക്ക് പതിവായ ഇവിടെ നിലവിലെ അവസ്ഥയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നാണ് ആവശ്യമുരുന്നത്. ഫ്ലൈ ഓവറിനു താഴെ സുഗമമായ ഗതാഗതത്തിന് വേണ്ടിയുള്ള സൗകര്യവും വിഭാവനം ചെയ്യുകയും വേണം. ചാവക്കാട് നഗരത്തോട് ചേർന്നുള്ള ഭാഗമായതിനാൽ ഫ്ലൈ ഓവറിന് താഴെ വാഹനങ്ങൾക്ക് പാർക്കിങിനുള്ള സൗകര്യവും ഏർപ്പെടുത്താനാവും. എടപ്പാളിലെ ഫ്ലൈ ഓവറാണോ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. അടിപ്പാത നിർമ്മാണം നടത്തി ഭാവിയിൽ ഒരു നിർമ്മിതിക്കും സാധ്യമല്ലാത്ത രീതിയിൽ അടച്ചുപൂട്ടുന്നത് ദീർഘവീക്ഷണമില്ലായ്മയുടെ തെളിവാണെന്നും പറയുന്നു. ദേശീയപാത നിർമ്മാണം പൂർത്തിയായാൽ പിന്നീട് ഫ്ലൈ ഓവർ നിർമ്മിക്കുക സാധ്യമല്ലെന്നിരിക്കെ ഫ്ലൈ ഓവർ എന്ന ആവശ്യം ശക്തമായി ഉയർത്താനാണ് നാട്ടുകാരുടെ തീരുമാനം. ദേശീയ പാത കടന്നുപോകുന്ന ചമ്രവട്ടം ജംഗ്ഷൻ, വാടാനപ്പള്ളി എന്നിവിടെങ്ങിലെല്ലാം ഫ്ളൈ ഓവേറുകളാണ് നിർമിക്കുന്നത്. തൃപ്രയാറിലും ഇപ്പോൾ ഫ്ളൈ ഓവർ നിർമ്മിക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ ഏറെ തിരക്ക് അനുഭവപ്പെടുന്ന ചാവക്കാടിനെ മാത്രം ഫ്ലൈ ഓവറിൽ നിന്നും ഒഴിവാക്കിയത് വിരോധാഭാസമാണെന്നാണ് ആരോപണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments