Friday, September 20, 2024

ആൽഫ പാലിയേറ്റിവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ രണ്ടാമത്തെ വാഹനത്തിന്റെ സമർപ്പണം

ഒരുമനയൂർ: ആൽഫ പാലിയേറ്റിവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ, ചലനശേഷി പരിമിതപ്പെട്ടവരെ അവരുടെ വീടുകളിൽ നിന്നും കൊണ്ട് വന്ന് വേണ്ട ഫിസിയോ തെറാപ്പി സർവ്വീസ് നൽകി അവരെ തിരികെ വീട്ടിലെത്തിക്കുന്ന ഓജസ് സർവ്വീസിന് വേണ്ടിയുള്ള പുതിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹുമാനപ്പെട്ട മുൻ കേരള പി.എസ്‌.സി ചെയർമാൻ അഡ്വ. എം.കെ സക്കീർ നിർവ്വഹിച്ചു. ആൽഫ ചരിറ്റബിൾ ട്രസ്റ്റ് കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ ആമുഖ പ്രഭാഷണവും എടപ്പാൾ ഹോസ്പിറ്റൽസ് – സിമാർ എടപ്പാൾ, തൃശൂർ സരോജ ഹോസ്പിറ്റലിലേയും പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ. അവിനാഷ്‌ നായർ മുഖ്യപ്രഭാഷണവും നടത്തിയപ്പോൾ യുവ സംരംഭകനും, വോട്ടി വേഷണൽ സ്പീക്കറുമായ യു.കെ റിയാസ് കേച്ചേരി മോട്ടിവേഷൻ ക്ലാസ് അവതരിപ്പിച്ചു.


ഖത്തർ ചാവക്കാട് പ്രവാസി അസോസിയേഷൻ പ്രസിഡൻ്റ് ഷെജി വലിയകത്ത്, ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാദർ ഏബിൾ ചിറമ്മൽ, അഷറഫ് കൂട്ടായ്മ തൃശ്ശൂർ ജില്ലാ സെക്രട്ടറി അഷ്‌റഫ് കേച്ചരി എന്നിവർ സംസാരിച്ചു. ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെൻ്ററിൻ്റെ വർക്കിങ്ങ് പ്രസിഡൻ്റ് എ.വി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.സി ബാബു സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്യാമസുന്ദർ നന്ദിയും പറഞ്ഞു.

ആൽഫ പാലിയേറ്റിവ്‌ കെയർ ചാവക്കാട് ലിങ്ക് സെന്ററിലെ തേർഡ് ക്വാർട്ടർ ബെസ്റ്റ്‌ പെർഫോർമറായ ഫിസിയോ തെറാപ്പിസ്റ്റ് തൻസീഹ ജമാലിന് മുൻ കേരള പി.എസ്‌.സി ചെയർമാൻ അഡ്വ. എം.കെ സക്കീർ മെമന്റോ നൽകി. സാമൂഹിക പ്രവർത്തകൻ ഷാഹുൽ ഹമീദ് ക്യാഷ് അവാർഡും ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെൻറർ പേട്രൺ ആർ.ഒ അഷറഫ് സർട്ടിഫിക്കറ്റും നൽകി.
പി.സി മുഹമ്മദ് കോയ, സൈനുൽ ആബിദീൻ, പി.കെ ഫിയാസ്, എ.വി മുസ്താഖ് അഹമ്മദ്, ഷഫീർ അലി, ശംസുദ്ധീൻ വലിയകത്ത്, എൻ.കെ ബഷീർ, സി.കെ ഷണ്മുഖൻ, എ.വി ബഷീർ, നിയാസ് അഹമ്മദ്, ഷൈമോൻ, തൽഹത്ത് പടുങ്ങൽ, മുഹമ്മദ് ഇഖ്ബാൽ, കെ.വി മുഹമ്മദ്, പി.പി റഷീദ്, ലത്തീഫ് ഗുരുവായൂർ, അർവ ബാബു, ഷാജിത ബഷീർ, ജെന്നി ജോഷി, സബീന ലത്തീഫ്, ഫഹിമ സലിം, സ്റ്റാഫ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments