Saturday, November 23, 2024

പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ വീട് കേന്ദ്ര മന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു

ഗുരുവായൂർ: ഹിമാചല്‍പ്രദേശില്‍ പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ഗുരുവായൂര്‍ സ്വദേശി ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ വീട് കേന്ദ്ര മന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു. അച്ഛന്‍ വിജയകുമാര്‍, അമ്മ ബേബി, സഹോദരി ഇന്ദു എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി എ.എല്‍ നാഗേഷ്, ജില്ല ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, രാജന്‍ തറയില്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ എട്ടിന് ഹിമാചല്‍ പ്രദേശില്‍ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ റോട്ടര്‍ ടര്‍ബുലന്‍സ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് താഴ്ചയിലേക്ക് വീണാണ് വിബിന്‍ദേവ് മരണപ്പെട്ടത്. ഡല്‍ഹി നേവല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സബ് മറൈന്‍ ഡിസൈന്‍ ഗ്രൂപ്പ് ലെഫ്റ്റനന്റ് കമാന്‍ഡറും പാരാഗ്ലൈഡിങ്ങ് പരിശീലകനുമായിരുന്നു വിബിന്‍ ദേവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments