ഗുരുവായൂര്‍: ചേമ്പര്‍ കോമേഴ്‌സിന്റെയും ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്റയും നേതൃത്വത്തില്‍
ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍,
വ്യപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂര്‍ യൂണിറ്റ്, വ്യപാര വ്യവസായ സമിതി, ഗുരുവായൂര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഗുരുവായൂര്‍ എന്നീ സംഘടനകളുടെ സഹകരണത്തോടെ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു.
ഗുരുവായൂര്‍ ചേമ്പര്‍ കോമേഴ്‌സ് പ്രസിഡന്റ് മുഹമ്മദ് യാസീന്‍ അധ്യക്ഷത വഹിച്ചു. ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.കെ.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി മോഹനകൃഷ്ണന്‍ ഓടത്ത് സ്വാഗതം പറഞ്ഞു. വ്യപാരവ്യവസായ രംഗത്ത് കോവിഡാനന്തര ഗുരുവായൂരിന്റ വ്യവസായം ജിഎസ്ടി സംശയനിവാരണവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിപാടിയിൽ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്റ് ഓഫീസര്‍ ടി.ഇ.ഫൈസല്‍, കെ.ടി.രഘുനാഥന്‍ (ജിഎസ്ആര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്) എന്നിവര്‍ നേതൃത്വം നല്‍കി. ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി അഡ്വ: രവിചങ്കത്ത്
പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സജീവ്, വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡന്റ് പി.ഐ.ആൻ്റോ, കെ.എച്ച്.ആർ.എ. പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ ചേമ്പർ ട്രഷറർ ആർ.വി. റാഫി എന്നിവർ സംസാരിച്ചു.