Friday, September 20, 2024

ശബരിമല ദർശന വെർച്വൽ ക്യൂ സ്പോട്ട് ബുക്കിംങ്ങ് സെന്റർ കൗണ്ടർ ഗുരുവായൂരിൽ അനുവദിക്കണം- നായർസമാജം

ഗുരുവായൂർ: ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകർ ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വന്നെത്തുന്ന ഗുരുവായൂരിൽ ശബരിമല ദർശന വെർച്ചൽ ക്യൂ സെന്റർ കൗണ്ടർ ആരംഭിക്കണമെന്ന് തിരുവെങ്കിടം നായർ സമാജം യോഗം ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വവും, ഗുരുവായൂർ ദേവസ്വവും ഒത്ത്ച്ചേർന്ന് ഗുരുവായൂരിൽ വേണ്ട ഇടം കണ്ടെത്തി തീർത്ഥാടകർക്ക് ഏറെ ഗുണം ചെയ്യുന്ന വെർച്ച്വൽ ക്യൂ സെൻറർ ആരംഭിയ്ക്കുവാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്‌ വെർച്വൽ ക്യൂബുക്കിങ് വിവിധ ജില്ലകളിൽ സെൻ്റർ തുറന്ന് സൗകര്യമൊരുക്കുമെന്ന് അറിയിച്ചിരുന്നു. അതിനാൽ തൃശൂർ ജില്ലയിൽ ഗുരുവായൂരിൻ്റെ പ്രാധാന്യവും, തിരക്കും കണക്കിലെടുത്ത് വെർച്വൽ ക്യൂ സെൻ്റർ ഉൾപ്പെടുത്തി ആരംഭിയ്ക്കണമെന്നും യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടി കാട്ടി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റിനും, ദേവസ്വം കമ്മീഷണർക്കും കത്ത് നൽക്കുവാനും യോഗം തീരുമാനിച്ചു. സമാജം സെക്രട്ടറി പ്രഭാകരൻ മണ്ണൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സമാജം പ്രസിഡന്റ് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ആലക്കൽ വിഷയാവതരണം നടത്തി. എ.സുകുമാരൻ നായർ, ബാലൻ തിരുവെങ്കിടം, രാജു കൂടത്തിങ്കൽ എം.രാജേഷ് നമ്പ്യാർ, രാജഗോപാൽ കാക്കശ്ശേരി, സുരേന്ദ്രൻ മൂത്തേടത്ത്, പ്രദീപ് നെടിയേടത്ത്, ഹരിവടകൂട്ട്, അർച്ചനാരമേശ് പി.കെ.വേണുഗോപാൽ, ജയന്തി കുട്ടംപറമ്പത്ത്, രാജു മനയത്ത് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments