ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ മോഷണം. മുറിയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ മൂന്ന് മൊബൈൽ ഫോണുകളും 5000 ഓളം രൂപയും കവർന്നു. തമിഴ്‌നാട് കുളച്ചിൽ സ്വദേശി സുബിൻ താമസിക്കുന്ന മുറിയാണ് മോഷ്ടാക്കൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. മറ്റു രണ്ട് മത്സ്യത്തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്. മൂന്നുപേരും മത്സ്യബന്ധനത്തിനായി കടലിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. പുലർച്ചെ പോയ സംഘം വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് മുറിയുടെ കൂട്ട് പൊളിച്ചുനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടതായി അറിഞ്ഞു. തുടർന്ന് ചാവക്കാട് പോലീസിൽ പരാതി നൽകി. മേഖലയിൽ ഇതിനുമുമ്പും നിരവധി തവണയായി തൊഴിലാളികളുടെ മുറികളിൽ മോഷണം നടന്നിരുന്നു.