ഗുരുവായൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന വിളക്കാഘോഷത്തിന് ശനിയാഴ്ച രാത്രി തുടക്കമായി. പാലക്കാട് അലനെല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബത്തിന്റെ വിളക്കോടുകൂടിയാണ് ഇത്തവണ ഏകാദശി വിളക്കാഘോഷം ആരംഭിച്ചത്. വിളക്ക് എഴുന്നള്ളിപ്പിന് കൊമ്പൻ വലിയ വിഷ്ണു കോലമേറ്റി. രവി കൃഷ്ണ, ഗോപാല കൃഷ്ണൻ എന്നീ കൊമ്പൻമാർ പറ്റാനകളായി അണി നിരന്നു. എഴുന്നള്ളിപ്പിന് നാദസ്വരം അകമ്പടിയായി. ചുറ്റമ്പലത്തിൽ വിളക്കുകൾ തെളിയിക്കാൻ അമ്മിണിയമ്മയുടെ കുടുംബാംഗങ്ങൾ എത്തിയിരുന്നു.