ചാവക്കാട്: സബ്ജില്ല കലോത്സവവുമായി ബന്ധപ്പെട്ട് രൂപീകൃതമായിട്ടുള്ള മുഴുവൻ കമ്മിറ്റികളുടെയും യോഗം നവംബർ ഒന്നിന് രാവിലെ 11 മണിക്ക് മമ്മിയൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടക്കും. എൻ.കെ അക്ബർ എം.എൽ.എ യോഗത്തിൽ പങ്കെടുക്കും. മുഴുവൻ കമ്മിറ്റി ചെയർമാൻമാരും കൺവീനർമാരും യോഗത്തിൽ പങ്കെടുത്ത് കലോത്സവവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണം നൽകണം. തുടർ ചർച്ചയും യോഗത്തിൽ ഉണ്ടാകുമെന്ന് ചാവക്കാട് എ.ഇ.ഒ ടി.ബി രത്നകുമാരി, ജനറൽ കൺവീനർ സിസ്റ്റർ റോസ്ന ജേക്കബ് എന്നിവർ അറിയിച്ചു..