Friday, September 20, 2024

‘മൈ റേഡിയോ 90’; ലോഗോ പ്രകാശനം നടന്നു

തൃശൂർ: കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതിയോടെ സ്‌നേഹപൂർവം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന കമ്മ്യൂണിറ്റി എഫ്.എം റേഡിയോ ‘മൈ റേഡിയോ 90’ യുടെ ലോഗോ പ്രകാശനം ചലച്ചിത്ര നടൻ ടോവിനോ തോമസ് നിർവഹിച്ചു. വിമല കോളേജിൽ ടി.എൻ പ്രതാപൻ എം.പി, മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി സുരേന്ദ്രൻ, മൈ റേഡിയോ സി.ഇ.ഒ ആഷിക്, വിമല കോളേജ് ചെയർപേഴ്‌സൺ ഹാനി ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. വിമല കോളേജ് പ്രിൻസിപ്പൽ ഡോ. സി ബീന ജോസ് നന്ദി പറഞ്ഞു. സി.പി സാലിഹ്, ജലീൽ വലിയകത്ത്, ആർ സജി, രതീഷ് വേഗ, മനോജ് കമ്മത്ത്, അഡ്വ.എം.ആർ മൗനിഷ്, എം.സി താജുദ്ദീൻ എന്നിവർ സംബന്ധിച്ചു. രതീഷ് വേഗയുടെയും സംഘത്തിന്റെയും മ്യൂസിക് ബാൻഡ് അരങ്ങേറി. വിദ്യാഭ്യാസത്തിനും എന്റർടെയിൻമെന്റിനും തുല്യ പ്രാധാന്യം നൽകുന്ന കമ്മ്യൂണിറ്റി റേഡിയോയാണ് ‘ മൈ റേഡിയോ 90’. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റേഡിയോയുടെ ഉദ്ഘാടനം നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments